ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും പിഎംഎവൈ ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ആദ്യഗഡു വിതരണവുംജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  ഷീജ ശശി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽ കുമാർ അധ്യക്ഷതവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിഹാന രാ രപ്പൻ കണ്ടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ അശോകൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സർജാസ് ബ്ലോക്ക്പഞ്ചായത്ത് മെമ്പർമാരായ കെ മോഹനൻ, രാമചന്ദ്രൻ ,കവിതാ വടക്കേടത്ത്,ഗീത ഐ.പി ,ആയിഷ ബീവി,ഷീന ,എൻ. ഫാസിൽ, ജ്യോത്സന എസ്.വി , ജെ.ബി. ഡി.ഒ പ്രദീപ് കുമാർ , ഹൗസിംഗ് എക്സ്റ്റൻഷൻ ഓഫീസർ കെ.കെ. ആനന്ദ്, എ.ഡി.എ   ഗീത ,ഡി.ഇ.ഒ ലാവണ്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫർസാന റൂബി, ജി.ഇ.ഒ സുനിൽകുമാർ എന്നിവർ സംസാരിച്ചു ബി.ഡി.ഒ കെ.രജിത സ്വാഗതവും ഷിനോദ് കുമാർ നന്ദിയും പറഞ്ഞു.