നക്ഷത്രം ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈൻ കമ്പിയിൽ തട്ടി

ഷോക്കേറ്റ് മരിച്ചു

ക്രിസ്തുമസ്   നക്ഷത്രം ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈൻ കമ്പിയിൽ തട്ടി 64- കാരൻ

ഷോക്കേറ്റ് മരിച്ചു.പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി

കൊളമ്പുറത്ത് വീട്ടിൽ പരേതനായ ലോനപ്പൻ്റെ  മകൻ  കെ.എൽ. പോൾ ( 64 ) ആണ് മരിച്ചത്.

 ഇന്ന് നാലുമണിയോടെ

വീടിൻെറ മുൻവശത്തെ മരത്തിൻെറ കൊമ്പിലേക്ക് നക്ഷത്രം ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഇടുന്നതിനിടെ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.  ഷോക്കേറ്റ് നിലത്തുവീണ ഉടനെ ചേർപ്പ് രോഹിണി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഭാര്യ  റോസി. മക്കൾ ഡാഫിനി,ഡിനു.

മരുമക്കൾ  സെഫി,ജിനി.