'ലൈബ്രറി ഉദ്ഘാടനം ചെയ്തു - :-
പിസി പാലം : പിസി പാലം എ. യു. പി സ്കൂളിൽ വിപുലീകരിച്ച ലൈബ്രറി ആകാശവാണി 'ഹലോ ഇഷ്ടഗാനം' അവതാരകൻ ആർ കനകാംബരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈജു കൊന്നാടി അധ്യക്ഷനായിരുന്നു , ചടങ്ങിൽ കാക്കൂർ ഗ്രാമ പഞ്ചായത്ത് അംഗം സി. സി കൃഷ്ണൻ, കെ. പി ഷാജി, എം.പി.ടി. എ വൈസ് പ്രസിഡന്റ് രഞ്ജിത, അധ്യാപകരായ ടി സുജാത, സാബിറ ടി. കെ, അബില ആർ. എസ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകൻ ടി. ആർ ബിനോയ് സ്വാഗതവും ,ലൈബ്രറി കമ്മിറ്റി കൺവീനർ ടി. പി മുഹമ്മദ് നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍