ഭിന്ന ശേഷി കുട്ടികളുടെ വീടുകളിൽ ചങ്ങാതിക്കൂട്ടമെത്തി


നരിക്കുനി : കിടപ്പിലുള്ള ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ സമ്മാനപ്പൊതികളുമായി  ചങ്ങാതികൂട്ടമെത്തി . നരിക്കുനി ഗവ.ഹൈസ്ക്കൂൾ സ്റ്റുഡൻ്റ് പൊലിസ് കേഡറ്റും സമഗ്ര ശിക്ഷ കേരളയും ചേർന്നാണ് ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തിയത്. പ്രധാനാധ്യാപകൻ ഇ.കെ. രാജേന്ദ്രൻ , എം.പി. ഇല്യാസ് , ബറക്കത്തുല്ല , എം.പി.സാജിദ , ടീന ജോയ് ,കെ.കെ.നിഷാദ് ,എസ്.പി.സി കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.


പടം : നരിക്കുനി ഗവ.ഹൈസ്ക്കൂൾ എസ്.പി.സി യും എസ്.എസ് കെ യും ചേർന്ന് നടത്തിയ ഭിന്നശേഷി കുട്ടികളുടെ ഗ്യഹ സന്ദർശന ചങ്ങാതികൂട്ടത്തിൽ നിന്ന്