രിഫാഇയ്യ ആണ്ട് നേർച്ചയും വാർഷികവും സമാപിച്ചു.

സയ്യിദ് സി കെ കെ തങ്ങളുടെ നേതൃത്വത്തിൽ പുല്ലാളൂർ സയ്യിദ് അറ്റക്കോയ തങ്ങൾ നഗറിൽ നാലു ദിവസമായി നടന്നു വന്ന ആണ്ട് നേർച്ചയും വാർഷികവും സമാപിച്ചു. സമാപന ദിവസമായ ഇന്നലെ വിവിധ മൗലിദ് സദസ്സുകളും വൈകിട്ട് 4. മണിക്ക് ആരോഗ്യ സെമിനാറും നടന്നു.5 മണിക്ക്  നടന്ന സമ്മേളനം മുനീർ ഫൈസി ഉത്ഘാടനവും സൈദലവി ഉസ്താദ്  മുഖ്യ പ്രഭാഷണവും നിർവഹിച്ചു.7 മണിക്ക് നടന്ന രിഫാഇയ്യ കുത്ത് റാത്തീബ്ന് സയ്യിദ് കുഞ്ഞി സീതി കോയ തങ്ങൾ കോയിലാട്ട് ഉം ദിക്ർ ദുആ മജ്ലിസിനു സയ്യിദ് സകരിയ തങ്ങൾ മാവൂരും നേതൃത്വം നൽകി.. സിറാജ് മാസ്റ്റർ സ്വാഗതവും ഷറഫുദ്ധീൻ വേങ്ങര നന്ദിയും പറഞ്ഞു.