ചക്കാലക്കൽ എൻ എസ് എസ് ക്യാമ്പ് വിളംബര ജാഥ.


 മടവൂർ :-അതിജീവനം 2021 എന്ന തലക്കെട്ടിൽ ചക്കാലക്കൽ എച്ച് എസ് എസ്സിൻ്റെ ഏഴ് ദിവസത്തെ എൻ എസ് എസ് ക്യാമ്പിൻ്റെ പ്രചരണാർത്ഥം വിളംബര ജാഥ നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച് ആരാമ്പ്രം, ചക്കാലക്കൽ എന്നീ സ്ഥലങ്ങളിൽ ക്യാമ്പിൻ്റെ വിളംബരം നടത്തി. പിടിഎ പ്രസിഡണ്ട് പി ജഅഫർ, പ്രിൻസിപ്പാൾ എം കെ രാജി, പ്രോഗ്രാം ഓഫീസർ എച്ച് റസ്റ്റം, സ്റ്റാഫ് സെക്രട്ടറി വി പി  സുബൈർ, ഡോ: പി കെ ആരിഫ്, എം പി ഫാസിൽ ,പി കെ മുംതസ്, റിൻഷ പി, നംഷിദ് സി കെ, നജ്മുന്നീസ സി ടി , എൻ എസ് എസ് ലീഡർ അഫ്നാന അക്തർ എന്നിവർ നേതൃത്വം നൽകി. ഡിസം: 27 മുതൽ ജനുവരി 2 വരെ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്,