സന്നദ്ധ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു :-

നരിക്കുനി  :

ലോക എയിഡ്സ്‌ ദിനത്തോടനുബന്ധിച്ച്‌ മലബാർ ഐ ടി ഐ യുടെ നേതൃത്വത്തിൽ ഗിഫ്റ്റ്‌ ഓഫ്‌ ഹാർട്ട്‌ സൊസൈറ്റിയും ,ഇഖ്‌റ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിന്റേയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളും അധ്യപകരുമുൾപ്പടെ അറുപതോളം പേർ രക്തം ദാനം ചെയ്തു.

സലഫി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി വി. പി . അബ്ദുൽ ഖാദർ മാസ്റ്റർ, മലബാർ ഐ ടി ഐ മാനേജർ കെ. പി. ആലികുട്ടി മാസ്റ്റർ, എൻ. പി. അബ്ദുൽ ഗഫൂർ ഫാറൂഖി, അബ്ദുൽ ലത്തീഫ് അസ്ഹർ, 

ഡോ. സാജിത, സലിത്ത്‌ അലി, പ്രജീഷ്‌ പാലാട്ട്‌, നൗഷാദ്‌ പയ്യാനക്കൽ, അബൂബക്കർ പി കെ തുടങ്ങിയവർ സംസാരിച്ചു.

പ്രോഗ്രാം കോഓർഡിനേറ്റർ പ്രബിത, പി, മുഹമ്മദ്‌ അമാൻ ,കെ, രമ്യ ,പി ആർ,ആഷ്‌ലിൻ ആന്റണി, വൈശാഖ് കെ എസ്, പ്രജിഷ പി, ഷെറീന കെ എ, മിനി കെ കെ, സ്റ്റുഡന്റ് കോഓർഡിനേറ്റർ ആദർശ്, അഭിരാം, ഫുആദ്, അക്ഷയ് കുമാർ, വൈഷ്ണവ് തുടങ്ങിയവർ  കോർഡിനേറ്റ് ചെയ്തു.