SSLC, പ്ലസ് ടു പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു :-


 27.12.2021


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. മാർച്ച് 31ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷ. പ്ലസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. മാർച്ച് 21 മുതൽ 25 വരെ എസ്എസ്എൽസി മോഡലും ,മാർച്ച് 16 മുതൽ 21 വരെ ഹയർ സെക്കന്ററി മോഡൽ പരീക്ഷ നടക്കും.