1076 

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോള്‍ഫ്രീ നമ്പര്‍ നിലവില്‍ വന്നു :-


 3.1.2022 



ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം.


കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ 0471 എന്ന കോഡും ,രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ +91 എന്ന കോഡും ചേര്‍ക്കണം.


സേവനം ലഭിക്കുന്ന സമയം

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ . രണ്ടാം ശനിയാഴ്ചയും, പ്രാദേശിക അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. നിലവില്‍ 1800 425 7211 എന്ന 11 അക്ക ടോള്‍ ഫ്രീ നമ്പറാണ് ഉള്ളത്.


നല്‍കിയ പരാതികളുടെയും, അപേക്ഷകളുടെയും തല്‍സ്ഥിതിയും അറിയാം.

പരാതികളില്‍ തീരുമാനമെടുക്കാന്‍ കാലതാമസമോ ,സ്വീകരിച്ച നടപടികളില്‍ അതൃപ്തിയോ ഉണ്ടെങ്കില്‍ അറിയിക്കാം. വിളിച്ചവര്‍ക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്‌ എം എസ് ലഭിക്കും.


ഇതില്‍ അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം. പൊതുജന പരാതി പരിഹാര ഓഫിസില്‍ നേരിട്ടെത്തിയും, പരാതി നല്‍കുകയും തല്‍സ്ഥിതി അറിയുകയും ചെയ്യാം.