കെ.എസ്. ഇ. ബി. യിൽ കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്താനുള്ള അവസരം 2022 ജനുവരി 31 വരെ.


നമ്മുടെ വീടിന്റേയോ, സ്ഥാപനത്തിന്റേയോ  വൈദ്യുതി കണക്ഷൻ ലഭിക്കുന്ന സമയത്തുള്ള കണക്ടഡ് ലോഡ് ആയിരിക്കില്ല ഇപ്പോഴുള്ളത്. നമ്മൾ അതിനു ശേഷം നിരവധി വൈദ്യുതോപകരണങ്ങൾ വാങ്ങിയിരിക്കാം. ഇവയെല്ലാം യാതോരു വിധത്തിലുള്ള ചാർജുകൾ ഈടാക്കാതെയും, വയർമാന്റെ ടെസ്റ്റ് റിപ്പോർട്ട് ഇല്ലാതെയും അധിക സി.ഡി വാങ്ങാതെയും, നിയമാനുസൃതമാക്കാനുള്ള അവസരമാണ് കെ.എസ്.ഇ.ബി ഒരുക്കിയിരിക്കുന്നത്. അപേക്ഷാ ഫീസ്, വയർമാന്റെ ചാർജ് എന്നിവ ഒഴിവാകുന്നതിന് പുറമേ പിന്നീടുള്ള പരിശോധനകളിൽ വരുന്ന ഫൈനുകൾ ഒഴിവാക്കുകയും ചെയ്യാം.

ഇതോടൊപ്പമുള്ള ഫോം പ്രിന്റ് എടുത്തോ ,വെള്ള പേപ്പറിൽ എഴുതിയോ ലോഡ് വിവരങ്ങൾ ജനുവരി 31 ന് മുൻപായി  സെക്ഷൻ ഓഫീസുകളിൽ സമർപ്പിക്കാവുന്നതാണ്.