പി സി പാലം എ യു പി സ്കൂളിൽ 'വിജയഭേരി 2022' സംഘടിപ്പിച്ചു :-


 പി.സി. പാലം: റിയാലിറ്റി ഷോ താരങ്ങൾക്കും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുമുളള അനുമോദന സദസ് വിജയഭേരി 2022 പി സി പാലം എയുപി സ്കൂളിൽ സംഘടിപ്പിച്ചു. ബാലുശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ മാപ്പിളപ്പാട്ട് ഗവേഷകനും ,റിയാലിറ്റി ഷോ വിധികർത്താവുമായ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോ താരവും ,പി സി പാലം എ യു പി സ്ക്കൂൾ വിദ്യാർത്ഥിയുമായ  ആര്യൻ സുരേഷിനെയും ,2021  നീറ്റ്  പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ തറോക്കണ്ടി  അനുശ്രിയെയും ചടങ്ങിൽ അനുമോദിച്ചു. പ്രധാനാധ്യാപകൻ ബിനോയ് ടി ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഷൈജു കൊന്നാടി അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡന്റ് രമ്യ , സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.