കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞു, ഒരുമരണം; മൂന്ന് പേര്‍ക്ക് പരിക്ക്


:13.01.2022


ചേളന്നൂർ: കോഴിക്കോട് നഗരത്തില്‍ കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ചേളന്നൂര്‍ ചിറ്റടിപ്പാറയില്‍ സിദ്ദിഖാണ് മരിച്ചത്.


തൊണ്ടയാട് ബൈപാസിലാണ് അപകടം. കാട്ടുപന്നിയെ ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിന് മരണം സംഭവിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,