48 മണിക്കൂർ, ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം 11 എംഎൽഎമാർ, ഞെട്ടി ത്തരിച്ച് ബിജെപി :-
13.1.2022.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തലവേദനയായി കഴിഞ്ഞ 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ. നേരത്തേ റവന്യൂമന്ത്രി സ്വാമി പ്രസാദ് മൗര്യയും ,വനംമന്ത്രി ധാരാസിംഗ് ചൗഹാനും രാജിവച്ചിരുന്നു. പിേന്നാക്കവിഭാഗത്തിൽപ്പെട്ട ആയുഷ് മന്ത്രി ധരം സിംഗ് സൈനിയാണ് ഏറ്റവുമൊടുവിൽ രാജിവച്ചത്. കൂട്ട ക്കൊഴിഞ്ഞുപോക്കിനെ ആശങ്കയോടെയല്ലാതെ ബിജെപിക്ക് നോക്കിക്കാണാനാകില്ല.
ഇന്ന് രാവിലെ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി ഒരു എംഎൽഎ കൂടി രാജിവച്ചിരുന്നു. ഷികോഹാബാദ് എംഎൽഎയായ മുകേഷ് വെർമയാണ് രാജിവച്ചത്. പിന്നാക്ക സമുദായത്തിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം. പിന്നാക്കസമുദായത്തിൽപ്പെട്ട നേതാവാണ് ഡോക്ടർ കൂടിയായ മുകേഷ് വെർമ. പിന്നാക്ക സമുദായങ്ങളെ യോഗി സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വെർമയും രാജി നൽകിയിരിക്കുന്നത്.

0 അഭിപ്രായങ്ങള്‍