തിരുവനന്തപുരത്ത് 60 പൊലീസുകാർക്കും പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജിൽ 50 വിദ്യാർത്ഥികൾക്കുo കൊവിഡ് സ്ഥിരീകരിച്ചു. ശ്രീ ചിത്രയിൽ സർജറികൾ വെട്ടിക്കുറച്ചു :-


13.1.2022. 


തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 പൊലീസുകാർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജിലും ,കൊവിഡ് വ്യാപനം രൂക്ഷം. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജിലെ 50 വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.


സംസ്ഥാനത്ത് വീണ്ടും കൂടുതല്‍ ഇടങ്ങളിലേക്ക് കോവിഡ് ക്ളസ്റ്ററുകള്‍ വ്യാപിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളടക്കം നൂറിലേറെ പേര്‍ക്ക് രോഗബാധ. ഡോക്ടര്‍മാരടക്കം ഇരുപത് പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രീയകള്‍ വെട്ടിക്കുറച്ചു.


കൊവിഡ് ക്ലസ്റ്റർ മറച്ചുവച്ച പത്തനംതിട്ട ജില്ലയിലെ നഴ്സിംഗ് കോളജിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. അതേസമയം സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.