വയാനാട്ടില്‍ ആനക്കൊമ്പുമായി മൂന്നുപേര്‍ പിടിയില്‍ " -


06 01 2022 


വയനാട്:മാനന്തവാടി ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ യുടെ നിർദ്ദേശാനുസരണം ഫോറസ്റ്റ് ഇൻറലിജൻസ് വിങ്ങും ,കൽപ്പറ്റ ഫ്ലയിംങ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയില്‍  രണ്ട് ആനക്കൊമ്പുമായി മൂന്നു പേരെ പിടികൂടി.

 സുനില്‍ പള്ളിക്കോണം, മനു സി.എസ്,  അൻവർ ഷാ പാലം തൊടുക,  എന്നിവരെയാണ്  കസ്റ്റഡിയിൽ എടുത്തത്. 

ഫോറസ്റ്റ് ഇൻറലിജൻസ് സെൽ ജീവനക്കാരോടൊപ്പം കൽപ്പറ്റ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഹാഷിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.രജീഷ്, ജസ്റ്റിൻ ഹോൾഡൻ ഡി റൊസാരിയോ, ഹരികൃഷ്ണ, ഫോറസ്റ്റ് ഡ്രൈവർ രാജീവൻ വി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പിടിച്ചത്. ആനക്കൊമ്പ് പ്രതികളെ കൂടുതൽ അന്വേഷണത്തിനും, തുടർ നടപടികൾക്കായി പേര്യ റെയിഞ്ച് ഓഫീസർക്ക് കൈമാറി.