ചക്കാലക്കൽ എച് എസ് എസ് ൽ സീഡ്- പേപ്പർ പെൻ നിർമ്മാണം :-
➖➖➖➖➖➖➖
മടവൂർ:- ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി സീഡ്- പേപ്പർ പേന നിർമ്മാണം നടത്തി. പരിസ്ഥിതി സൗഹൃദ കലാലയം എന്ന പദ്ധതിയുടെ ഭാഗമായാണ് പേപ്പർ പേന നിർമ്മാണം നടത്തിയത്. മാസ്റ്റർ ട്രെയ്നർ എം സിറാജുദ്ധീൻ പരിശീലനത്തിന് നേതൃത്വം നൽകി. പി കെ അൻവർ , എച്ച് റസ്റ്റം, കെ ലവ്ന, ശ്രീജിത്ത് ഭാസ്കർ, എം പി ഫാസിൽ, ഷെറിൻ സി, മുംതസ് പി കെ , സി കെ നംഷിദ്, ജിതുല ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
മോട്ടിവേഷണൽ ട്രെയിനർ അഷ്റഫ് അണ്ടോണ കുട്ടികൾക്കുള്ള ക്ലാസ് നടത്തി. കുട്ടികളിൽ ഐ ടി മേഖലയിൽ നൈപുണ്യം നേടുന്നതിന് സർഫ് സ്മാർട്ട് എന്ന പേരിൽ ഐ ടി മാസ്റ്റർ ട്രെയിനർ കെ ജാബിർ പരിശീലന പരിപാടി നടത്തി.
സ്കൗട്ട് അഫ്സൽ കെ പി സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ നന്ദിയും പറഞ്ഞു.
▶️ ഫോട്ടോ:-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച "ഉണർവ് " ക്യാമ്പിന്റെ ഭാഗമായി പേപ്പർ പെൻ നിർമ്മാണ പരിശീലനം നൽകുന്നു,

0 അഭിപ്രായങ്ങള്‍