ബസും ,ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരനായ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു



21•।•2022


നന്മണ്ട:സ്വകാര്യ ബസും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ 

മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു. കോഴിക്കോട് പാളയത്തെ പ്രധാൻമന്ത്രി ജൻ ഔഷധി ഷോപ്പിലെ ജീവനക്കാരൻ നന്മണ്ട ബാലബോധിനി മാട്ടുങ്ങൽ ബാലന്റെ മകൻ സുബീഷ് (41) ആണ് മരിച്ചത്. 21/1/22 ന് വൈകീട്ട് ഏഴോടെ നന്മണ്ട ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്താണ് സംഭവം.

ബാലുശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന അക്സ ബസ് എതിരെ വന്ന സുബീഷിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: സുമ. ഭാര്യ: രോഷ്ന.

മകൾ : ശിവനന്ദ. സഹോദരങ്ങൾ: ജുബീഷ് , ദീപ.