കെ എസ് ഇ ബി ജീവനക്കാർ വീട് സൗജന്യമായി  വൈദ്യുതീകരിച്ചു :-

ബാലുശ്ശേരി: -കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ കൂട്ടാലിട യൂണിറ്റിന്റെ നേതൃത്വത്തിൽ പരേതനായ തുരുത്തമല കെട്ടുള്ള വളപ്പിൽ  ബാബുവിന്റെ വീട്  വയറിങ് ജോലികൾ സൗജന്യമായി  പൂർത്തീകരിച്ചു കണക്ഷൻ ലഭ്യമാക്കി.

സ്വിച്ഓൺ കർമ്മം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി എച് സുരേഷ് നിർവഹിച്ചു.

വാർഡ് മെമ്പർ  ബുഷറ അദ്ധ്യക്ഷയായിരുന്നു , അസിസ്റ്റന്റ് എഞ്ചിനീയർ   വിജിഷ ,വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി 

ഡിവിഷൻ ഭാരവാഹികളായ   സന്തോഷ്‌, സജിമോൻ, രജീഷ് തുടങ്ങിയവർ സംസാരിച്ചു ,


ഫോട്ടോ: കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ കൂട്ടാലിട യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ വൈദ്യുതി കണക്ഷൻ സ്വിച്ചോൺ കർമ്മം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി എച്ച് സുരേഷ് നിർവ്വഹിക്കുന്നു ,