ചക്കാലക്കൽ എച്ച് എസ് എസിൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. :-


മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്ത്, ഫെബിന, സന്തോഷ് മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ: നിമ, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു, സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, ഷക്കീല ബഷീർ, വാഴയിൽ ലത്തീഫ്, എം സിറാജുദീൻ  എന്നിവർ സംസാരിച്ചു. 

പ്രിൻസിപ്പാൾ എം കെ രാജി സ്വാഗതവും ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.