നീറ്റ് പ്രവേശനങ്ങളില്‍ ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു: 


 20.01.2022


മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള ബിരുദ, ബിരുദാനന്തര പ്രവേശനത്തില്‍ പിന്നോക്ക സമുദായങ്ങള്‍ക്കും, സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമുള്ള  സംവരണം അനുവദിക്കുന്ന ഇടക്കാല ഉത്തരവ് സുപ്രീം കോടതി ശരിവച്ചു . പ്രവേശന പരീക്ഷയിലെ ഉയര്‍ന്ന സ്‌കോറുകള്‍ മാത്രമല്ല മെറിറ്റിന്റെ മാനദണ്ഡമല്ലെന്ന് കോടതി വിലയിരുത്തി. 2021-22 ലെ നീറ്റ് ബിരുദ, ബിരുദാനന്തര പ്രവേശനത്തില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) സംവരണം അനുവദിച്ച ജനുവരി 7 ലെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

മെറിറ്റ് എന്നത് സാമൂഹികവും, സാമ്പത്തികവുമായ പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ സംവരണത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല. സംവരണം മെറിറ്റിന് വിരുദ്ധമല്ല, മറിച്ച് സാമൂഹ്യനീതിയുടെ വിതരണത്തിലെ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടണം. ' ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ,എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.


നീറ്റ്-പിജി പ്രവേശനത്തിനുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ (ഇഡബ്ല്യുഎസ്) മാനദണ്ഡങ്ങള്‍ക്ക് സ്റ്റേ ഇല്ലെന്നും നിലവിലുള്ള മാനദണ്ഡം (8 ലക്ഷം രൂപ മൊത്ത വാര്‍ഷിക വരുമാന കട്ട് ഓഫ്) ഈ പ്രവേശന വര്‍ഷത്തിന് ബാധകമാകുമെന്നും കോടതി വ്യക്തമാക്കി