ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരം സുഭാഷ് ഭൗമിക അന്തരിച്ചു :-


 22-01-2022


ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. 1970ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഫുട്ബോള്‍ ടീമംഗമായിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.


നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എക്ബാല്‍പുരിലെ നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1971ലെ മെദേർക്ക കപ്പിൽ ഫിലിപ്പൈൻസിനെതിരെ ഹാട്രിക് നേടി താരമായി. ഇന്ത്യൻ ജഴ്‌സിയിൽ 69 കളികളിൽ നിന്ന് 50 ഗോളുകൾ അടിച്ചിട്ടുണ്ട് .