താമരശ്ശേരി ടൗണില്‍ ഗതാഗത നിയന്ത്രണം:-


ദേശീയപാത 766ല്‍ താമരശ്ശേരി റെസ്റ്റ് ഹൗസിന് സമീപം കലുങ്കിന്റെയും, ഓവുചാലിന്റെയും നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ നിന്ന് മുക്കം റോഡിലൂടെ തിരിഞ്ഞ് കുടുക്കിലുമ്മാരം വഴി കാരാടിയിലെത്തി വയനാട് റോഡിലേക്ക് പ്രവേശിക്കണം.