നരിക്കുനിയിൽ ഓപ്പൺ സ്റ്റേജിന് ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചു :-
നരിക്കുനി: - നരിക്കുനിയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച
10 ലക്ഷം രൂപ വിനിയോഗിച്ച് ഓപ്പൺ സ്റ്റേജ് നിർമ്മിക്കുന്നു. നരിക്കുനിക്കാരുടെ ചിരകാല അഭിലാഷമായിരുന്ന ഓപ്പൺ സ്റ്റേജിന്റെ ആകർഷണീയമായ ഡിസൈൻ നരിക്കുനി ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചു, IQ Design ആർക്കിടെക്റ്റ് ഇക്ബാൽ ആണ് സ്‌റ്റേജിന്റെ രൂപകല്പന ചെയ്തത്. ജനുവരി ആദ്യവാരം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷ പരിപാടിയിൽ വെച്ച് ഓപ്പൺ സ്റ്റേജിന്റെ ശിലാസ്ഥാപനം ഐ.പി രാജേഷ് നിർവ്വഹിച്ചിരുന്നു. രാഷ്ട്രീയ, പൊതു, സംസ്ക്കാരിക ചടങ്ങുകൾ നടത്തുമ്പോൾ വീർപ്പുമുട്ടുന്ന നരിക്കുനിക്ക് ഓപ്പൺ സ്റ്റേജ് ഒരു ആശ്വാസമാകുമെന്ന് വിവിധ രാഷ്ട്രീയ, സംസ്ക്കാരിക കക്ഷികൾ പ്രായഭേദമെന്യേ അഭിപ്രായം പ്രകടിപ്പിച്ചു,

0 അഭിപ്രായങ്ങള്‍