കൊവിഡിന് ഗുളിക : വില 35 രൂപ അടുത്ത ദിവസം  മുതല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാകും :-



05•01•2022


 കൊവിഡ് ചികിത്സയ്ക്ക് കഴിക്കാവുന്ന ഗുളിക വിപണിയിലെത്തിക്കാന്‍ ഒരുങ്ങി നിര്മാതാക്കളായ ഡോ.റെഡ്ഡീസ് ലബോറട്ടറി. മോല്ഫ്ലു എന്ന് പേരിട്ടിരിക്കുന്ന മോൾനുപിരവിർ (Molnupiravir) ഗുളികയാണ് വിപണിയിലിറക്കാന്‍ കാത്തിരിക്കുന്നത്.

ഗുളികയുടെ വില 35 രൂപയാണ്. ഗുളിക അടുത്തയാഴ്ച മുതൽ രാജ്യത്തെ ഫാർമസികളിൽ ലഭിക്കും. 10 ക്യാപ്സൂളുകളാണ് ഒരു സ്ട്രിപ്പിൽ ഉണ്ടാവുക. അഞ്ചുദിവസത്തെ കാലയളവിൽ 40 ഗുളികകളാണ് കഴിക്കേണ്ടത്. മൊത്തം 1400 രൂപ മാത്രമേ ചിലവാവുകയുള്ളു എന്നും റെഡ്ഡീസ് ലാബ് വക്താവ് വ്യക്തമാക്കി.

കഴിഞ്ഞാഴ്ച അടിയന്തര കൊവിഡ് ചികിത്സക്ക് മോൾനുപിരവിർ (Molnupiravir) ഉപയോഗിക്കാമെന്ന് ഡോ. റെഡ്ഡീസിന് ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ അനുമതി നല്കിയിരുന്നു. മോല്നുപിരാവിര് ജനറിക് ശ്രേണിയിലുള്ള മാന്കൈന്ഡ് ഫാര്മയുടെ മോലുലൈഫ് ക്യാപ്സ്യൂളിനും ഇതേ വിലതന്നെയാകും വിപണിയിൽ ,