റിപ്പബ്ലിക് ദിനാഘോഷം
നരിക്കുനി:
ബൈത്തുൽ ഇസ്സ ആർട്‌സ് & സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു .ബൈത്തുൽ ഇസ്സ മാനേജർ ടി.എ മുഹമ്മദ് അഹ്‌സനി
റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി
എൻ.എസ്.എസ് വളണ്ടിയർമാർ പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ച് കൊണ്ട് കോളേജ് ക്യാമ്പസും പരിസരവും ശുചീകരണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിദ്ധീഖ് എം.എ ചടങ്ങുകൾ നിയന്ത്രിച്ചു. എൻ.എസ്.എസ് വളണ്ടിയർ മുഹമ്മദ് ജംഷീർ ടി.കെ സ്വാഗവും ഹിസാന അസീസ് നന്ദിയും രേഖപ്പെടുത്തി.

0 അഭിപ്രായങ്ങള്‍