പാലങ്ങാടിന്റെ വോളീ പെരുമ ഉയർത്തിയ ശ്രീഷിന് രാഷ്ട്രപതിയുടെ പ്രത്യേക വിശിഷ്ഠ സേവാ അവാർഡ്:-
25.1.22
പാലങ്ങാടിന്റെയും, നരിക്കുനിയുടെയും പെരുമ വോളീബോളിലൂടെ ലോകമറിയിച്ച ശ്രീഷിന് "പ്രത്യേക വിശിഷ്ട സേവന റെക്കോർഡിനുള്ള രാഷ്ട്രപതിയുടെ അവാർഡ്".
കൊച്ചിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സീനിയർ ഇന്റലിജൻസ് ഓഫീസറാണ് ശ്രീഷ് ടി.കെ.
ബീച്ച് വോളിബോളിലെ മുൻ ഇന്ത്യൻ ഇന്റർനാഷണലും, കൊച്ചിൻ കസ്റ്റംസ് സൂപ്രണ്ടുമായ ശ്രീഷ് കള്ളക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളിലെ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി ലഭിച്ചത്.
നരിക്കുനി ഗ്രാമ പഞ്ചായത്തിൽ രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച രണ്ടാമത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം .

0 അഭിപ്രായങ്ങള്‍