വി മുരളീധരന് കൊവിഡ് ; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


08• 1•2022


കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരന്  കൊവിഡ്  സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. നാളെ 

ബെം​ഗളൂരുവിലേക്ക് പോകാനിരിക്കും മുൻപ് നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയിലാണ് പോസറ്റീവായത്. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.


കൊവിഡ് , ഒമിക്രോണ്‍  വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും, കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്‍എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം  രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്.