പുതിയ ക്വാറന്റയിൻ നിർദ്ദേശങ്ങൾ പുന:പരിശോധിക്കണം.

(കെ.എം.സി.സി .)



കേന്ദ്ര സർക്കാർ പുതുക്കിയ ട്രാവൽ അഡ്വൈസറി പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഏഴുദിവസത്തെ ക്വാറന്റയിൻ നിർബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഖത്തർ കെ.എം.സി.സി ആവശ്യപ്പെട്ടു.  


 രണ്ട് ഡോസ് വാക്സിനു പുറമെ, ബൂസ്റ്റർ ഡോസും എടുത്തവർ

വിദേശ രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ അവരുടെ ക്വാറന്റയിൽ വ്യവസ്ഥകളിൽ ഇളവനുവദിക്കണം.


ഇന്ത്യയിൽ കോവിഡ് 19  പരിശോധനകൾ കൂടുതലും നടത്തുന്നത്  പ്രവാസികളിലാണെന്നതിനാലാണ് വിദേശത്ത് നിന്നും വരുന്നവരിൽ പൊസിറ്റിവ് ആയവരുടെ  എണ്ണം കൂടുതലായി കാണുന്നത്.


കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി ഏർപ്പെടുത്തിയ  ക്വാറന്റയിൻ മൂലം സമൂഹ ഭൃഷ്ട് വരെയുണ്ടായ സംഭവങ്ങൾ ആരും മറന്നിട്ടില്ല.  


ഇപ്പോഴത്തെ നിബന്ധനകൾ കൊണ്ടുവരാൻ കേരള സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി എന്നാണ് ആരോഗ്യ മന്ത്രി തന്നെ പറഞ്ഞത്.  


ഇത് തീർത്തും പ്രതിഷേധാർഹമാണ്.  


ഡെൽറ്റ വേരിയൻറ് അതിപ്രസരം ഉണ്ടായ സമയത്തും കുടുംബാംഗങ്ങൾ മരണപ്പെട്ടാൽ പി.സി. ആർ ടെസ്റ്റ് നടത്താതെ നാടണയാനുള്ള അവസരമുണ്ടായിരുന്നു.


പിന്നീട് ഒരു കാര്യവുമില്ലാതെ നിർത്തലാക്കിയ ഈ സംവിധാനം പുന സ്ഥാപിക്കണമെന്ന് പ്രവാസികൾ സർക്കാറിൽ സമ്മർദം ചെലുത്തുന്നതിനിടെയാണ് പുതിയ ക്വാറന്റയിൻ നിബന്ധനകൾ വന്നത്.  


ഈ ക്വാറന്റയിൻ നിബന്ധനകൾ

മൂന്നു വാക്സിനും സ്വീകരിച്ച ശേഷം നാട്ടിലെത്തി  നടത്തുന്ന പരിശോധനയിൽ നെഗറ്റിവ് റിസൾട്ടുള്ളവരെ ഈ ക്വാറന്റയിൽ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കണമെന്ന്  ഞങ്ങൾ ആവശ്യപ്പെടുകയാണ്.


നാട്ടിലുള്ളവരുടെ ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു.


വ്യാപനം തടയാൻ സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന നിബന്ധനകളെയും നിയമങ്ങളെയും മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.


പക്ഷെ അതിന്റെ പേരിൽ വിവേചനപരമായി പ്രവാസികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിലപാട് ഉപേക്ഷിച്ച് കോവിഡിനെ ഫലപദമായി നേരിടാൻ സർക്കാറുകൾ തയ്യാറാവണമെന്നും കെ എം സി സി ബന്ധ പ്പെട്ടവരോടഭ്യർത്ഥിക്കുന്നു.


ഇതു സംബന്ധമായി കേരള മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്തയച്ചു.