റോഡിലേക്ക് പന കടപുഴകി വീണു
ദുരന്തം ഒഴിവായി
നരിക്കുനി പുല്ലാളൂര്‍-പൈമ്പാലശേരി റോഡില്‍ മുട്ടാഞ്ചേരി ഇറക്കത്തില്‍ റോഡിലേക്ക് പന കടപുഴകി വീണു. ലോക്ഡൗണ്‍ കാരണം വാഹനങ്ങല്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
മുട്ടാഞ്ചേരി കൃഷി ഭവന് സമീപം ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. റോഡിന്റെ നിരപ്പില്‍ നിന്ന് പന്ത്രണ്ടടിയോളം ഉയര്‍ന്ന് നില്‍ക്കുന്ന പറമ്പിലെ ഉണങ്ങി ജീര്‍ണിച്ച പനയാണ് റോഡിന് കുറുകെ വീണത്. ഈ സമയത്ത് വാഹനങ്ങള്‍ റോഡിലില്ലാത്തതിനാല്‍ അപകടം ഒഴിവായി. ഇതുവഴി യാത്രചയ്യുകയായിരുന്ന യുവാക്കള്‍ മരം നീക്കി റോഡിന്റെ ഒരു ഭാഗം ഗതാഗതയോഗ്യമാക്കി. പിന്നീട് പ്രദേശവാസികള്‍ ജെ സി ബി ഉപയോഗിച്ച് മരം പൂര്‍ണമായി റോഡരികിലേക്ക് മാറ്റി.
ഒരു വര്‍ഷം മുമ്പാണ് ഇതേ റോഡില്‍ എടക്കിലോട് വെച്ച് സമീപത്തെ പറമ്പിലെ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചിരുന്നു. എടക്കിലോട് അപകടാവസ്ഥയിലുള്ള മരങ്ങളും യാത്രക്ക് ഭീഷണിയായി നിലനില്‍ക്കുന്നു. യാത്രക്ക് ഭീഷണിയായിട്ടും മരത്തിന്റെ കമ്പ് മാത്രം മുറിക്കാനാണ് അധികൃതര്‍ അനുമതി നല്‍കിയത്. റോഡിലേക്ക് വീഴാന്‍ പാകത്തില്‍ കിടക്കുന്ന എല്ലാ മരങ്ങളും മുറിച്ച് മാറ്റാന്‍ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ
മുട്ടാഞ്ചേരി ഇറക്കത്തില്‍ റോഡില്‍ വീണ പനയുടെ ഭാഗങ്ങള്‍ മുറിച്ച് ഗതാഗതതടസം ഒഴിവാക്കുന്നു.

0 അഭിപ്രായങ്ങള്‍