ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ കൊടുവള്ളി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു:-


23.01.2022 


കൊടുവള്ളി: പടിഞ്ഞാറത്തറ ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു.


കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്(27) ആണ് മുങ്ങി മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം മുങ്ങൽ വിദഗ്ധരും നാട്ടുകാരും പോലീസും ചേർന്ന് കണ്ടെത്തിയത്.