പടനിലം പാലം ഉടൻ പുനർനിർമ്മാണം നടത്തണം -
മടവൂർ :-നന്മണ്ട -പടനിലം റോഡിലെ പ്രധാന പാലമായ പടനിലം പാലം കാലപ്പഴക്കം കാരണവും, വീതി കുറവും വലിയ ഗതാഗത പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് ,സിഎം മഖാമിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ വഴി ദൈനംദിനം വരുന്നത്, ആരാമ്പ്രം -കാഞ്ഞിരമുക്ക് -പൂനൂർ റോഡ് ആധുനിക റോഡ് ആയി മാറിയതോടെ കൂടി വാഹനങ്ങൾ വർദ്ധിച്ചു, മെഡിക്കൽ കോളേജിലേക്കുള്ള കുറുക്കുവഴി ആയതിനാൽ നിരവധി വാഹനങ്ങളും, ആംബുലൻസുകളും ഇതുവഴിയാണ് കടന്നു പോകുന്നത് ,പാലത്തിൽ ഗതാഗത തടസ്സം നിത്യ സംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിലായിരുന്നു മുൻ എംഎൽഎ കാരാട്ട് റസാക്കും ,കുന്നമംഗലം എംഎൽഎ പിടിഎ റഹീമും ഇടപെട്ടതിൻ്റെ ഭാഗമായി പാലത്തിന് അഞ്ചുകോടിരൂപ പാലം നിർമിക്കാൻ സർക്കാർ അനുവദിക്കുകയുണ്ടായി, നിരവധി യോഗങ്ങളും ഇടപെടലിനും ഫലമായി സർവ്വേ നടപടികൾ പൂർത്തീകരിച്ച് ഇരിക്കുകയാണ്, ഉടമകൾക്കുള്ള നഷ്ടപരിഹാരം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്, അതിന്റെ ചർച്ചകൾ നടക്കുകയാണ് ,പാലം നിർമിക്കുന്നതിന് ഇരുഭാഗവും പുറമ്പോക്കു ഭൂമിയിൽ ആയതിനാൽ അടിയന്തരമായി പടനിലം പാലം നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് നേതാവും ,മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായ എ പി നസ്തർ ബഹുമാന്യനായ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ടി എ മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും, അടിയന്തര പ്രാധാന്യത്തോടെ കൂടി ഈ വിഷയത്തിൽ ഇടപെടാനും സത്വരമായ നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. ആയതിനാൽ നമ്മുടെ പുതിയ എംഎൽഎ മുനീർ സാഹിബ്കൂടി ഈ വിഷയത്തിൽ താല്പര്യം എടുക്കണമെന്നും മടവൂർ ഗ്രാമ പഞ്ചായത്ത് നിരവധിയായ മുൻ എംഎൽഎ യുടെ കാലത്ത് പഞ്ചായത്തിന് അനുവദിച്ച ഫണ്ടുകൾ അടിയന്തരമായി പദ്ധതികൾ ആരംഭിക്കാനുള്ള തുടർനടപടികൾക്ക്
നേതൃത്വം നൽകാൻ തയ്യാറാകണമെന്നും
എ പി. നെസ്തർ. മടവൂർ ആവശ്യപ്പെട്ടു ,

0 അഭിപ്രായങ്ങള്‍