'വിവാഹ പൂർവ്വ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു:-

നരിക്കുനി. കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്യത്തിൽ ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജും സിസിഎംവൈ കോഴിക്കോടും സംയുക്തമായി വിദ്യാർത്ഥികൾക്കായി വിവാഹ പൂർവ്വ കൗൺസിലിങ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉൽഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ. പി ടി എ റഹീം നിർവഹിച്ചു. സിസിഎംവൈ ഡയറക്ടർ ഡോ. അബ്ദുൾ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ, ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ജനാബ്. മുഹമ്മദ്‌ അഹ്സനി, അക്കാദമിക് ഡയറക്ടർ ഡോ. സി കെ അഹമ്മദ്‌, വൈസ്. പ്രിൻസിപ്പൽ ശ്രീ. ഷമീർ കെ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വിപ്ലവദാസ് എ വി, കോർഡിനേറ്റർ മുനസ്സറ തസ്‌നീം എന്നിവർ സംസാരിച്ചു.