കോളനി റോഡ് ഉടൻ നവീകരണം നടത്തണം :-
നരിക്കുനി: നെല്ല്യേരിതാഴം വരിങ്ങിലോറമല നെല്ല്യേരിമുക്ക് - എരഞ്ഞിയിൽ റോഡിന്റെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി നരിക്കുനി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കർഷക തൊഴിയാളി യൂണിയൻ കക്കോടി കരിയാ കമ്മറ്റി അംഗം എൻ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വേലായുധൻ അദ്ധ്യക്ഷനായിരുന്നു ,ടി പി ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി അശോകൻ, കെ എ വേലായുധൻ,ജിസ്ന, കെ കെ രാജൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിയായി ടി പി ഷീബയെയും, പ്രസിഡന്റ് ആയി എ വേലായുധനെയും തിരഞ്ഞെടുത്തു.

0 അഭിപ്രായങ്ങള്‍