അനുശ്രീയെ അനുമോദിച്ചു:
നരിക്കുനി: - ക്യാൻസറിനോട് പൊരുതി നീറ്റിൽ മിന്നും വിജയം നേടിയ അനുശ്രീയെ അക്ഷര സാംസ്ക്കാരിക വേദി അനുമോദിച്ചു ,നരിക്കുനി പാറന്നൂർ തറോക്കണ്ടി പ്രേമരാജൻ്റയും ,ഷീനയുടെയും മകൾ ടി കെ അനുശ്രീയാണ് നീറ്റ് മെഡിക്കൽ പരീക്ഷയിൽ റിസർവ് കാറ്റഗറിയിൽ ഓൾ ഇന്ത്യയിൽ 77 ഉം ,കേരളത്തിൽ നാലാം റാങ്കും കൈവരിച്ചത് ,പി സി പാലം എ യു പി സ്കൂളിൽ പഠനം കഴിഞ്ഞ് നരിക്കുനി ഗവ: ഹൈസ്കൂളിൽ എട്ടാം ക്ലാസ് പരീക്ഷ എഴുതുമ്പോയാണ് കാലിൽ വേദന അനുഭവപ്പെട്ടതും ,അപ്രതീക്ഷിതമായി ക്യാൻസർ പിടിപെട്ടതും ,എങ്കിലും പഠനം നിർത്താതെ ജീവിതത്തിൽ തളരാതെ പോരടിച്ചാണ് എസ് എസ് എൽ സി യ്ക്കും ,പ്ലസ് ടുവിലും,മറ്റും ഉന്നത വിജയങ്ങൾ നേടിയത് ,എല്ലു നുറുങ്ങുന്ന വേദനയിലും ,കൃത്രിമ കാലിലും ജീവിതത്തിൽ തളരാതെ ഉന്നത വിജയം കൈവരിച്ച തറോക്കണ്ടി അനുശ്രീയെ അക്ഷര സാംസ്ക്കാരിക വേദി അനുമോദിച്ചു ,ചടങ്ങിൽ ഷംസു.നരിക്കുനി അദ്ധ്യക്ഷനായിരുന്നു ,കെ അൻസാർ ഉപഹാരം നൽകി അനുമോദിച്ചു ,മംഗലശ്ശേരി അശ്വിൻ ,കെ നിബിൽ തുടങ്ങിയവർ സംസാരിച്ചു ,

0 അഭിപ്രായങ്ങള്‍