നരിക്കുനി ഗവ: ആശുപത്രിയിൽ രോഗികളെ ബുദ്ധി മുട്ടിക്കുന്നതായി പരാതി :-
25.1.2022. '
നരിക്കുനി ഗവൺമെൻറ് ആശുപത്രിയിൽ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നതിന്റെ പേരിൽ പരിശോധനയ്ക്കായി ശ്രവം നൽകിയവർ വലിയ ബുദ്ധിമുട്ടിൽ .
ആറ് ദിവസം മുമ്പേ സ്രവം നൽകിയവർക്ക് പോലും ഇപ്പോഴും ഫലം ലഭിച്ചിട്ടില്ല.നെഗറ്റീവ് ആണോ ,പോസിറ്റീവ് ആണോ എന്നറിയാതെ ഓരോ ദിവസവും കൂലിവേല ചെയ്തു ജീവിക്കുന്ന ആളുകളിൽ പലരും ഇപ്പോഴും റിസൾട്ട് കാത്തുനിൽക്കുകയാണ്.ജോലിക്ക് പോകാനോ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനോ പോലും റിസൾട്ട് ലഭിക്കാത്തതിനെ പേരിൽ ശ്രവം നൽകിയവർക്ക് സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ കാര്യമായ ലക്ഷണങ്ങൾ കാണിക്കുന്ന പലരും അനാവശ്യമായി ഇത്രയും ദിവസം വീടുകളിൽ കുടുങ്ങി കിടക്കും എന്നതിനാൽ പരിശോധനയ്ക്ക് തയ്യാറാവാതെ രോഗ ലക്ഷണങ്ങൾ കാണിച്ച് ഇറങ്ങി നടക്കുന്നതും പതിവാണ്.
നേരത്തെ രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമായിരുന്നു.ഇപ്പോൾ പരിശോധന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.അതേസമയം പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് പറയുന്നത്.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനും , ആരോഗ്യമന്ത്രിക്കും ,ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നരിക്കുനിയിൽ ഒരു കൂട്ടം രോഗികൾ .

0 അഭിപ്രായങ്ങള്‍