തൃശൂർ: -

ഇ എം എസിന്റെ മകൻ എസ്‌ ശശി (65) അന്തരിച്ചു. ദേശാഭിമാനി ചീഫ്‌ എക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. മുംബൈയിലുള്ള   മകൾ അപർണയുടെ വീട്ടിൽവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു.  

തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക്‌ താമസം  മാറ്റി.  ഇ എം എസിനൊപ്പം  ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഐ എം ദേശാഭിമാനി  മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ അംഗമായിരുന്നു. 

ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന  കെ എസ്‌ ഗിരിജയാണ്‌ ഭാര്യ.   

 മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടിസിഎസ്‌, മുംബൈ). മരുമക്കൾ:  എ എം ജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി‌), രാജേഷ്‌ ജെ വർമ (ഗോദ്‌റേജ്‌ കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബൈ).