ഐക്യ ദാർഡ്യ സദസ്സും,വിശദീകരണവും നടത്തി :-
കാട്ടിക്കുളം:-കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിന് എതിരെയായും, വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന് എതിരെയായും അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകേണ്ടി വന്ന പോണ്ടിച്ചേരിയിലെയും, ചണ്ഡീസ്ഗഡിലെയും വൈദ്യുതി ജിവനകാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നാഷണൽ കോ- ഓർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് എൻറ് എഞ്ചിനീയേഴ്സ് (എൻ സി സി ഒ ഇ ഇ ഇ ) കാട്ടിക്കുളത്ത് ഐക്യദാർഢ്യ സദസ്സും ,പ്രകടനവും നടത്തി , വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ജിജീഷ് ഉൽഘാടനം ചെയ്തു ,വി ജെ തോമസ് അദ്ധ്യക്ഷനായിരുന്നു ,വിനോദ് കെ കെ ,വിജയകുമാർ വി കെ,എ കെ ഷിബു ,തുടങ്ങിയവർ നേതൃത്വം നൽകി ,
ഫോട്ടോ :-
കാട്ടിക്കുളത്ത് നടന്ന ഐക്യദാർഢ്യ സദസ്സ് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എൻ ആർ ജി ജീഷ് ഉൽഘാടനം ചെയ്യുന്നു ,

0 അഭിപ്രായങ്ങള്‍