ഒടുപാറ സുനിലയുടെ മോഹം സഫലമാക്കാൻ ഇടതു സർക്കാർ


13.2.2022. 


നരിക്കുനി: -നരിക്കുനി പഞ്ചായത്തിലെ ഒടുപാറ തോണിയോട്ടു പുറായിൽ സുനിലയുടെ  ദുരിതജീവിതത്തിന് അറുതി; സുനിലയുടെ പൊള്ളുന്ന ജീവിതമറിഞ്ഞ ദേവസ്വം പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇത്തവണത്തെ ലൈഫ് പദ്ധതിയിൽ അവർക്ക് വീട് നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തു.


സുനിലയുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ ആദ്യപരിഗണന നൽകി വീടുനിർമിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തും. ഇതിന് തദ്ദേശസ്വയംഭരണ വകുപ്പുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും. പട്ടികജാതി ക്ഷേമ വകുപ്പിൽനിന്ന് സാധ്യമായ മറ്റു സഹായങ്ങൾ ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.


ലൈഫ് പദ്ധതിയുടെ തുകകൊണ്ടുമാത്രം വീടുപണി പൂർത്തിയാക്കാൻ ഈ കുടുംബത്തിന് സാധ്യമല്ലാത്ത സാഹചര്യത്തിൽ ആവശ്യമായ ബാക്കി പണം ജനകീയ കൂട്ടായയിലൂടെ സ്വരൂപിക്കുമെന്ന് നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയും അറിയിച്ചു. സുനിലയ്ക്ക് വീട് നിർമ്മിക്കാൻ  സൗജന്യമായി ഭൂമി നൽകിയ വാഴപ്പറമ്പത്ത് ഫാത്തിമയോട് പഞ്ചായത്തിത്തിന്റെ നന്ദിയും അറിയിച്ചു.


 ജില്ലാ നിയമ സേവന അതോറിറ്റി പ്രതിനിധികളായ കെ.പി. ജന്മജൻ ,ഇ സഹൽ എന്നിവർ സുനിലയുടെ വീട് സന്ദർശിച്ചു. പുതിയ വീട് ആകുന്നതുവരെ ആവശ്യമായ താത്കാലികസഹായങ്ങളും ,സംരക്ഷണവും നൽകുമെന്ന് അറിയിച്ചു ,