വാഹന ലേലം :-


12• o2•2022



കോഴിക്കോട്:

കോഴിക്കോട് റൂറൽ ചോമ്പാല, കൂരാച്ചുണ്ട്, താമരശ്ശേരി, കൊടുവള്ളി, മുക്കം പോലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിലും ഡംപിങ് യാർഡിലുമായി അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 71 വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഫെബ്രുവരി 22 രാവിലെ 11 മണി മുതൽ 4 വരെ ഓൺലൈനായി ലേലംചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഫെബ്രുവരി 10 മുതൽ 21 വരെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. ഫോൺ: 0496 2523031