ടി കെ ശ്രീഷിന് ജന്മനാട് സ്വീകരണം നൽകി.

നരിക്കുനി: -വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ കൊച്ചിൻ ഡയറക്ടറേറ് ഓഫ് റിവേന്യൂ ഇന്റലിജിൻസ് സീനിയർ ഇന്റലിജിൻസ് ഓഫീസർ ടി കെ ശ്രീഷിന് ജന്മനാടായ പാലങ്ങാട് സ്വീകരണം നൽകി. ഗ്രാമോദയ റീഡിങ് റൂം, ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ്‌ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  നാടിന്റെ ഉപഹാരം മന്ത്രി ശ്രീഷിന് സമ്മാനിച്ചു. സംഘാടക സമിതി ചെയർമാനും ,നരിക്കുനി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ടി രാജു പൊന്നാട അണിയിച്ചു. ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ സലീം, ജില്ലാ പഞ്ചായത്ത്‌ അംഗം ഐ പി രാജേഷ്, ബ്ലോക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന രാരപ്പകണ്ടി, ജൗഹർ പൂമംഗലം, ജസീല മജീദ്, ഷെറീന ഇ പി, ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്‌ ഡോ കെ ദിനേശൻ, കെ പി പ്രേംകുമാർ, യു അബ്ദുൾ ബഷീർ, പി സി മുഹമ്മദ്‌, ഒ പി എം ഇക്ബാൽ, എൻ ബാലകൃഷ്ണൻ, ആർ കെ ശശികുമാർ, പി കെ കരുണൻ തുടങ്ങിയവർ സംസാരിച്ചു. ടി കെ ശ്രീഷ് മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ സി മനോജ്‌ സ്വാഗതവും, ജോയിന്റ് കൺവീനർ കെ കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.