വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന പാലങ്ങാട് സ്വദേശി അറസ്റ്റിൽ - :-
5.2.2022.
നരിക്കുനി : വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ റൂറൽ എസ് പി യുടെ ,പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ വൈലാങ്കര സഫ്വാൻ ഹാഷ്മി(29) ആണ് മൂന്നേകാൽ കിലോ കഞ്ചാവുമായി പിടിയിലായത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങലക്കണ്ടി, നാർക്കോട്ടിക് ഡി വൈ എസ് പി അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.കിഴക്കോത്ത് പന്നൂരിലെ വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവും,) സ്കൂട്ടറിനുള്ളിൽ നിന്ന് ഒരു കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു.

0 അഭിപ്രായങ്ങള്‍