അനുശോചന യോഗം 

നരിക്കുനി: -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ സാഹിബിന്റെ നിര്യാണത്തിൽ നരിക്കുനി പൗരാവലി അനുശോചിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് കെ നാരായണൻ നായർ അധ്യക്ഷതവഹിച്ചു. പി കെ സത്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സുനിൽകുമാർ,സന്തോഷ് കുമാർ,മിഥിലേഷ്,ഇബ്രാഹിം. എം. സി,വാസുദേവൻ നമ്പൂതിരി.മനോജ്,മണിപ്പാൽ ഗോപാലൻ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ അബ്ദുൽ സലാം സ്വാഗതവും എൻ.പി കോയക്കുട്ടി ഹാജി നന്ദിയും പറഞ്ഞു