,


നരിക്കുനി ടൗണിൽ ട്രാഫിക് ക്രമീകരണം ഫെബ്രുവരി 21 മുതൽ :-



നരിക്കുനി :-നരിക്കുനി ടൗണിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗതടസം പരിഹരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 21 മുതൽ ക്രമീകരണങ്ങൾ വരുത്താൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി യോഗം തീരുമാനിച്ചു.


നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഭാഗങ്ങളിൽ വാഹനങ്ങളുടെ അനാവശ്യ പാർക്കിംങ്ങ് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.


ജോലിക്ക് പോവുന്നവരുൾപ്പെടെ

രാവിലെ അങ്ങാടിയിൽ പാർക്ക് ചെയ്ത് പോവുന്ന വാഹനങ്ങളുടെ പേരിൽ കർശന നടപടി എടുക്കുന്നതാണ്.


നിയന്ത്രണ ഭാഗങ്ങളിലുള്ള കടകളിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കുമായി വരുന്നവർ  10 മിനുട്ടിൽ കൂടുതൽ സമയം പാർക്ക് ചെയ്യരുത്.


ബസ്സുകൾ സ്റ്റാന്റിൽ നിന്ന് എടുത്താൽ അടുത്ത സ്റ്റോപ്പിൽ നിന്നല്ലാതെ ആളെ കയറ്റരുത്.


രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ബസ്റ്റാന്റിനകത്ത് 30 മിനുട്ടിൽ കൂടുതൽ ബസ്സുകൾ പാർക്ക് ചെയ്യാൻ പാടില്ല.


ബസ്റ്റാന്റിനകത്ത് ടു-വീലർ അടക്കം മറ്റ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.


നന്മണ്ട റോഡിൽ ഹൈസ്കൂൾ താഴം വരെ റോഡിൽ വച്ച് വാഹനങ്ങൾ റിപ്പയർ ചെയ്യാനും ,ദീർഘ സമയം പാർക്ക് ചെയ്യാനും പാടില്ല.


നോ പാർക്കിംങ്ങ് ഏരിയ താഴെ പറയുംപ്രകാരം


1 - പൂനൂർ റോഡ് ജംഗ്ഷൻ മുതൽ ബസ്റ്റാന്റ് വരെ.


2 .മെയിൻ റോഡിൽ നന്മണ്ട റോഡിൽ ഓട്ടോ സ്റ്റാന്റ് മുതൽ പടനിലം റോഡ് ജംഗ്ഷൻ വരെ.


 3..കൊടുവള്ളി റോഡിൽ ഓപ്പൺ ക്ലിനിക്ക് വരെ.


4 - കുമാര സാമി റോഡിൽ : ജംഗ്ഷൻ മുതൽ തൗഫീഖ് ടെക്സ് വരെ.


നന്മണ്ട റോഡിൽ പള്ളിയറ കോട്ടയുടെ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.


അങ്ങാടിയിൽ റോഡുകളുടെ ഇരുവശത്തും വച്ച് വാഹനങ്ങളിൽ അനധികൃത കച്ചവടം നടത്തുവാൻ പാടില്ല.


പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടുവള്ളി എസ്.ഐ. വില്ലേജ് ഓഫീസർ , പഞ്ചായത്ത് സെക്രട്ടറി,ജോയന്റ് ആർ.ടി.ഒ, നന്മണ്ട, ഭരണ സമിതി അംഗങ്ങൾ . ഓട്ടോ കോർഡിനേഷൻ പ്രതിനിധികൾ,വ്യാപാരിപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.