കോവിഡ് കാലത്ത് വിശപ്പകറ്റാൻ കെ എസ് ഇ ബി ജീവനക്കാരുടെ  കൈത്താങ്ങ്  :-



കാക്കൂർ: കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ 

സാമൂഹ്യ അടുക്കള കെ എസ് ഇ ബി 

കാക്കൂർ സെക്ഷൻ പരിസരത്ത് തുടങ്ങി , കാക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ്  സി.എം ഷാജി ഉദ്ഘാടനം ചെയ്തു,

 ലാലു അദ്ധ്യക്ഷനായിരുന്നു , , സംസ്ഥാന ജോ :സെക്രട്ടറി   അക്ബർ മുഖ്യ പ്രഭാഷണം നടത്തി , ഭക്ഷണത്തിനാവശ്യമായ ഫണ്ട് DYFI നരിക്കുനി ബ്ലോക്ക് സെക്രട്ടറി  വിവേക് ഏറ്റുവാങ്ങി സംസാരിച്ചു  ,ഉദയൻ സ്വാഗതവും ,:ഷിബു NM നന്ദിയും പറഞ്ഞു ,