ലിയ ഹനാനെ അനുമോദിച്ചു.


നരിക്കുനി: ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള  മത്സര പരീക്ഷയിൽ ഉന്നത മാർക്ക് നേടി പ്രവേശനം ലഭിച്ച മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ വിദ്യാർത്ഥിനി ലിയാ ഹനാനെ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.ചടങ്ങ് പി.ടി.എ വൈസ് പ്രസിഡൻ്റ് ഹനീഫ വള്ളിലിൻ്റെ അധ്യക്ഷതയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമ്മുസൽമ കുമ്പളത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.കെ ജെസ്സി ടീച്ചർ സ്വാഗതം പറഞ്ഞു .ചടങ്ങിൽ പി.വിപിൻ, കെ.സി മുഹമ്മദ് ഷാഫി, എം.മൻസൂർ,അനീസ് മടവൂർ, കെ.കെ ആദർശ്, എ.സി ഷഹീൻ തുടങ്ങിയവർ സംബന്ധിച്ചു. പാലോളിത്താഴം അടുക്കത്തുമ്മൽ അബ്ദുൽ ഖാദറിൻ്റെയും ഷരീഫയുടെയും മകളാണ് ലിയ ഹനാൻ.



ഫോട്ടോ: ജവഹർ നവോദയ വിദ്യാലയത്തിലേക്ക് പ്രവേശനം ലഭിച്ച മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ വിദ്യാർത്ഥി ലിയ ഹനാന് പി.ടി.എ യുടെ സ്നേഹോപഹാരം നരിക്കുനി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മുസൽമ കുമ്പളത്ത് കൈമാറുന്നു