അതിരപ്പിള്ളിയിൽ അഞ്ച് വയസ്സായ കുട്ടിയെ ഒറ്റയാൻ ചവിട്ടി കൊന്നു :-
ചാലക്കുടി :-
അതിരപ്പിള്ളി, പുത്തൻചിറ നിഖിൽ മകൾ അഗ്നീവിയ(5) നെ കാട്ടാന ചവിട്ടി കൊന്നു , കണ്ണംകുഴിയിലുള്ള ബണ്ഡുവിന്റെ വീട്ടിൽ അമ്മൂമ്മയുടെ സഞ്ചയനത്തിനു വേണ്ടിയാണ് എത്തിയതായിരുന്നു , തൊട്ടടുത്ത മറ്റൊരു ബന്ധുവിന്റെ വീട്ടിൽ ഗൃഹസന്ദർശനത്തിന്, അമ്മയുടെ യും ,അച്ചന്റെയും കൂടെ ഏകദേശം വൈകീട്ട് 6.15 ന് ബൈക്കിൽ പോകുന്നതിനിടയിൽ കണ്ണംകുഴി പാലത്തിനും , പ്ലാന്റേഷൻ വാലിയ്ക്കുമിടയിൽ വച്ച് ആനയെ കാണുകയും ബൈക്ക് നിറുത്തി രക്ഷപ്പെടാൻ നോക്കുന്നതിനിടയിൽ കൂട്ടിയുടെ തലയിൽ ആന ചവിട്ടുകയും, രക്ഷിക്കാൻ ചെന്ന അച്ചനെയും , അച്ചാച്ചനെയും , ആന തുമ്പികൈ കൊണ്ട് അടിയ്ക്കുകയും പരിക്കേൽക്കുകയും, കുട്ടിയെയും , അച്ചാച്ചനെയും , അച്ചനെയും ആസ്പത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടയിൽ, അഗ്നിവീയ മരണമടയുകയും ചെയ്തു, അതിരപ്പിള്ളി SHO ഷിജു സാറിന്റെ നേതൃത്വത്തിൽ പോലീസും , നാട്ടുകാരും ചേർന്നാണ് 108 ആമ്പുലൻസിൽ സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചത് ,

0 അഭിപ്രായങ്ങള്‍