രജിസ്ട്രേഷൻ ക്യാമ്പയിൻ തുടങ്ങി
.......................................................


നരിക്കുനി : എന്റെ ഗ്രാമപഞ്ചായത്ത് നരിക്കുനി  എന്നപദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്ത്   (മാലിന്യമുക്ത പഞ്ചായത്ത്) എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേന യുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും രജിസ്ട്രേഷൻ ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

 പത്ത് ദിവസം കൊണ്ട് ക്യാമ്പയിൻ പൂർത്തിയാക്കും മാർച്ച് ആദ്യവാരത്തിൽ മാലിന്യ ശേഖരണം തുടങ്ങും കോനാരീസ് ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്

 ക്യാമ്പയിന്റെ ഉദ്ഘാടനം ഒൻപതാം വാർഡിലെ ശാന്തകുമാർ സാംസ്കാരികനിലയത്തിൽ വച്ച് പ്രദേശത്തെ അയൽ കൂട്ടം ചെയർമാൻ മരക്കാർ ഹാജിയെ രജിസ്ട്രേഷൻ ചെയ്തു കൊണ്ട് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി .കെ .സലീം ഉദ്ഘാടനം നിർവഹിച്ചു

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ഉമ്മുസൽമ സ്വാഗതം പറഞ്ഞ  ചടങ്ങിൽ വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു 

മെമ്പർമാരായ  സുബൈദ ,മജീദ്  ടി.പി , ലധിക , ഷെറീന, സെക്രട്ടറി സ്വപ്നേഷ്, സി.ഡി.എസ്. ചെയർ പേഴ്സൺ വൽസല, കോനാരിസ് വേയ്സ്റ്റ് മുനജ് മന്റ് സക്കീർ ഹുസ്റ്റയിൻ, ഷാജി എന്നിവർ സംസാരിച്ചു.

 സർവ്വ മംഗള , ഗീത, ഹരിതകർമ സേന ചെയർമാൻ, കൺവീനർ, കർമ്മ സേനഅംഗങ്ങൾ പങ്കെടുത്തു.