കട്ടിലവെക്കൽ കർമ്മം നിർവ്വഹിച്ചു
നരിക്കുനി: നരിക്കുനിയിൽ നിർമാണം നടക്കുന്ന ബൈത്തുറഹ്മ കോംപ്ലെക്സിന്റെ കട്ടില വെക്കൽ കർമ്മം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ്മാസ്റ്റർ നിർവഹിച്ചു. ബൈത്തുറഹ്മ കോംപ്ലക്സ് നിർമ്മാണകമ്മിറ്റി ചെയർമാൻ കെ സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി ഇല്യാസ്, പി എം അഹമ്മദ് കുട്ടി ഹാജി, മണ്ണങ്ങര അബൂബക്കർ ഹാജി, സി കെ സലീം, പി സി മുഹമ്മദ് മാസ്റ്റർ, എൻ കെ മുഹമ്മദ് മുസ്ല്യാർ, എ ജാഫർ, എം സി ഇബ്രാഹിം, മൊയ്തി നെരോത്ത്, മണ്ണങ്ങര അബ്ദുറഹ്മാൻ ഹാജി, അഹമ്മദ് കോയ മാസ്റ്റർ, ടി സി അസീസ് ഹാജി, വി സി ഹമീദ് , എ മിഹ്‌ജഹ് , ബി സി ഷാഫി, പി കെ അസീസ്, നൊച്ചിക്കണ്ടി മുഹമ്മദ്, ബി സി മജീദ്, പി കെ മുനീർ, അബു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

0 അഭിപ്രായങ്ങള്‍