ചക്കാലക്കൽ എച് എസ്‌ എസ്‌ കൊയ്ത്തുത്സവം നടത്തി -

➖➖➖➖➖➖➖➖

മടവൂർ :-ചക്കാലക്കൽ  ഹയർ സെക്കണ്ടറി സ്കൂൾ ഗ്രീനിസ്‌ എക്കോ ക്ലബ്ബ് ന്റെ  ആഭിമുഖ്യത്തിൽ  മടവൂർ പഞ്ചായത്തിൽ പറമ്പത്ത് പുറായിൽ പ്രദേശത്ത്  ഒന്നര ഏക്കർ വയലിൽ നെൽകൃഷി  ചെയ്തു. പാരമ്പര്യമായി കൃഷി ചെയ്തു വരുന്ന ജൈവനെൽ വിത്തിനമായ വേതാണ്ടം ഉപയോഗിച്ച് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നെൽകൃഷി നടത്താൻ പരിസ്‌ഥിതി  ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ഠിക്കാനും ജൈവ നെൽകൃഷിയുടെ പ്രധാന്യം മനസ്സിലാക്കാനും ക്ലബ്ബിനു സാധിച്ചു .

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു വിത്തിറക്കി കൊയ്ത്ത് എടുക്കുന്ന അരി സ്കൂളിൽ എത്തിച്ചു ഉച്ചഭക്ഷണത്തിനു ഉപയൊഗിക്കുകയാണ്  പതിവ്‌ .

,,പരിസ്ഥിതി ക്ലബ് കൊയ്ത്തുത്സവം" ഹെഡ് മാസ്റ്റർ വി മുഹമ്മദ് ബഷീർ ഉത്ഘാടനം ചെയ്തു.കെ സന്തോഷ് അധ്യക്ഷത വഹിച്ചു ,എൻ പി ഖലീൽ പി പി മുഹമ്മദ് ഫൈസൽ,വി കെ അനസ് എന്നിവർ സംസാരിച്ചു


photo:-ചക്കാലക്കൽ എച് എസ്‌ എസ്‌ പരിസ്‌ഥിതി ക്ലബ്ബ് പരമ്പരാഗത വിത്തിനമായ വേതാണ്ടം ഉപയോഗിച്ച് നടത്തിയ ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം