കാട്ടിക്കുളം: _കെ എസ് ഇ ബി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക് എതിരെ തിരുവനന്തപുരം വൈദ്യുതിഭവന് മുന്നിൽ നടക്കുന്ന സംയുക്തസമര സമിതിയുടെ പ്രക്ഷോഭങ്ങൾക് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ട് മാനന്തവാടി ഡിവിഷൻ ഓഫീസിന് കീഴിലെ കാട്ടിക്കുളം സെക്ഷൻ ഓഫീസിന് മുമ്പിൽ സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

 കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ജിജീഷ്  വിശദീകരണം നടത്തി.

കെ കെ വിനോദ് അദ്ധ്യക്ഷനായിരുന്നു ,ദിവ്യ കെ ആർ ,ജോണി കെ വി ,വിജയകുമാർ വി കെ തുടങ്ങിയവർ സംസാരിച്ചു.രാമചന്ദ്രൻ എം ജി ,ഷംസുദ്ദീൻ പി എം ,കെ സി അനന്തൻ ,റജി ,ഷിബു തുടങ്ങിയവർ നേതൃത്വം നൽകി ,